Currency

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Monday, February 13, 2017 3:22 pm

ഇന്ന് മുതല്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. പതിനെട്ടു വരെയാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. രണ്ടു ഷിഫ്റ്റുകളില്‍ നടക്കുന്ന എല്‍.കെ.ജി ക്ലാസുകളിലേക്കാണ് പുതിയ പ്രവേശനം.

ജിദ്ദ: സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് സ്‌കൂള്‍ വെബ്സൈറ്റിലൂടെ ഇന്ന് മുതല്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. പതിനെട്ടു വരെയാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. രണ്ടു ഷിഫ്റ്റുകളില്‍ നടക്കുന്ന എല്‍.കെ.ജി ക്ലാസുകളിലേക്കാണ് പുതിയ പ്രവേശനം. യു.കെ.ജി ക്ലാസുകളില്‍ ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ വൈയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

എല്‍.കെ.ജി ക്ലാസുകളിലേക്കുള്ള കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം 25ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയും യു.കെ.ജി ക്ലാസുകളിലേക്കുള്ളനറുക്കെടുപ്പ് ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെയും ബോയ്സ് സ്‌കൂളില്‍ വെച്ച് നടക്കും. അതേസമയം നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x