ആയിരക്കണക്കിന് രക്ഷിതാക്കളാണ് അഡ്മിഷന് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സ്കൂളിലെത്തിയത്. ഒരാഴ്ച മുമ്പ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് സ്കൂള്‍ അധികൃതര്‍ വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ എല്‍.കെ.ജി ക്ലാസിലേക്കു 1611 അപേക്ഷകളാണ് ലഭിച്ചത്.
റിയാദ്: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തെ എല്‍കെജി, യുകെജി ക്ലാസുകളിലേക്കുള്ള പ്രവേശന നറുക്കെടുപ്പ് നടന്നു. ആയിരക്കണക്കിന് രക്ഷിതാക്കളാണ് അഡ്മിഷന് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സ്കൂളിലെത്തിയത്. ഒരാഴ്ച മുമ്പ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് സ്കൂള്‍ അധികൃതര്‍ വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ എല്‍.കെ.ജി ക്ലാസിലേക്കു 1611 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം ഈ വര്‍ഷം മറ്റു ക്ലാസുകളിലേക്ക് പ്രവേശനം നടത്തിയിട്ടില്ല.
അപേക്ഷകളുടെ തിരക്ക് പരിഗണിച്ച് പ്രവേശന നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തിപ്പോരുന്നത്. ജിദ്ദ ഇന്ത്യന്‍ കൊണ്‍സുലേറ്റിലെ ഹജ്ജ് വൈസ് കോണ്‍സുലും സ്കൂള്‍ നിരീക്ഷകനുമായ സുനില്‍ ദന്ദിയാലിന്റെയും ചെയര്മാന് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളുടെയും സ്കൂള്‍ ഉദ്യോഗസ്ഥരുടെയും 2000 ത്തോളം രക്ഷിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടപടികള്‍ നടത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.