Currency

ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്

സ്വന്തം ലേഖകന്‍Friday, December 23, 2016 3:27 pm

ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, നര്‍സിങ് ദാസ് പുരസ്‌കാരം, സരസ്വതി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖ ഘോഷിന്. 7 ലക്ഷം രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാങ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ത്തത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടി. നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, നര്‍സിങ് ദാസ് പുരസ്‌കാരം, സരസ്വതി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്”

  1. It’s the best time to make some plans for the future
    and it is time to be happy. I’ve read this post and if I could I desire to suggest you few interesting things or suggestions.
    Maybe you could write next articles referring to this article.
    I desire to read more things about it!

  2. Tangela says:

    I am curious to find out what blog platform you happen to be
    working with? I’m experiencing some small security problems with my
    latest blog and I’d like to find something more safeguarded.

    Do you have any solutions?

Comments are closed.

Top
x