Currency

തൊഴില്‍ മേള; ബഹ്‌റൈനില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, October 2, 2019 5:21 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ തൊഴില്‍ മേളകളിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്യഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ശക്തിപ്പെടുത്തി. ആയിരത്തി ഇരുന്നൂറിലധികം പേര്‍ക്ക് മേളയിലൂടെ തൊഴിലവസരം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ പത്ത് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി വ്യക്തമാക്കി. തൊഴില്‍ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക തൊഴില്‍ പരിശീലനപദ്ധതികള്‍ നടപ്പിലാക്കും. സ്വകാര്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് തംകീനുമായി സഹകരിച്ചുകൊണ്ട് തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് തൊഴില്‍ മേളകള്‍ വഴി സാധിക്കും. തൊഴിലന്വേഷകരില്‍ നിലവില്‍ 79% പേര്‍ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ഒരുക്കിയ പത്ത് തൊഴില്‍ ദാനമേളകളും വിജയകരമായിരുന്നുവെന്നും ഇതിന്റെ ചുവട് പിടിച്ചാണ് ഈ വര്‍ഷം പത്ത് മേളകള്‍ സംഘടിപ്പിക്കുന്നതെന്നും അധിക്യതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x