Currency

യുഎഇയിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു

സ്വന്തം ലേഖകൻTuesday, October 4, 2016 9:55 am

ലിങ്കിഡ്ഇൻ പുറത്തുവിട്ട കണക്കുകൾ പ്രാകാരം ബിരുദദാരികളായ മൂവായിരത്തിലധികം പേർക്കാണ് യുഎഇയിലെ ആശുപത്രികളിലും മറ്റു ആരോഗ്യമേഖലകളിലുമായി സമീപകാലത്ത് ജോലി ലഭിച്ചിരിക്കുന്നത്.

ദുബായ്: യുഎഇയിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ലിങ്കിഡ്ഇൻ പുറത്തുവിട്ട കണക്കുകൾ പ്രാകാരം ബിരുദദാരികളായ മൂവായിരത്തിലധികം പേർക്കാണ് യുഎഇയിലെ ആശുപത്രികളിലും മറ്റു ആരോഗ്യമേഖലകളിലുമായി സമീപകാലത്ത് ജോലി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആരോഗ്യമേഖലയിലെ തൊഴിൽ സാധ്യത ആറ് ശതമാനം വർധിച്ചിട്ടുമുണ്ട്. ഗൾഫ് മേഖലയിലെ ആരോഗ്യമേഖലയുടെ വളർച്ചയുടെ കാര്യത്തിലും യുഎഇ മുന്നിൽ നിൽക്കുന്നു. ആരോഗ്യമേഖലയിലെ വികസനത്തിന്റെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമത് നിൽക്കുമ്പോൾ യുഎഇ യക്ക് രണ്ടാം സ്ഥാനമാണ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x