Currency

ജുമൈറ-അല്‍ഖൈല്‍ റോഡ് ഈവര്‍ഷം പൂര്‍ത്തിയാകും

സ്വന്തം ലേഖകന്‍Sunday, May 27, 2018 11:33 am

ദുബായ്: ദുബായ് നഗരത്തില്‍ ജുമൈറയെ അല്‍ഖൈല്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആദ്യഘട്ടം 86 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാന പാദത്തില്‍ പുതിയ റോഡ് ഗതാഗത സജ്ജമാകുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താല്‍ അല്‍ തയാര്‍ അറിയിച്ചു. 80 കോടി ദിര്‍ഹം ചെലവിട്ട് നിര്‍മിക്കുന്ന ജുമൈറ-അല്‍ഖൈല്‍ റോഡിനൊപ്പം അല്‍ഖൈല്‍ അല്‍ അസായില്‍ സ് ട്രീറ്റ് റോഡ് ഉള്‍പ്പെടെ നിരവധി സമാന്തര പാതകളും മേല്‍പാലങ്ങളും ഒരുങ്ങുന്നുണ്ട്.

ത്തീഫ ബിന്‍ത് ഹംദാന്‍ സ് ട്രീറ്റ് , ഉമ്മല്‍ ശീഫ് സ് ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള അല്‍ മനാറ ഇന്റര്‍ ചേഞ്ചിനുള്ള ഫ്‌ലൈഓവറും ഒന്നാം ഘട്ട പദ്ധതിയില്‍ പൂര്‍ത്തിയാവും. ശൈഖ് സായിദ് റോഡും അല്‍ ഖൈല്‍ റോഡും തമ്മില്‍ കൂടിച്ചേര്‍ക്കുന്ന ഭാഗത്തെ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x