Currency

അല്‍ കഫാഫ് പാര്‍ക്കിങ് പ്രദേശം ഭാഗികമായി അടയ്ക്കും

സ്വന്തം ലേഖകന്‍Thursday, September 26, 2019 3:41 pm

ദുബായ്: ഇത്തിസലാത്ത് ബില്‍ഡിങ്ങിന് എതിര്‍ വശമുള്ള അല്‍ കഫാഫ് പാര്‍ക്കിങ് പ്രദേശം നാളെ മുതല്‍ 45 ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും. ബസ് സ്റ്റേഷനും ബഹുനില പാര്‍ക്കിങ് മന്ദിരവും പണിയാനാണ് ആര്‍ടിഎ (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) പാര്‍ക്കിങ് പ്രദേശം അടച്ചത്. എക്‌സ്‌പോ 2020ന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണിത്. 220 പാര്‍ക്കിങ് സ്ലോട്ടുകളാണ് അടയ്ക്കുന്നത്.

45 ദിവസത്തിനു ശേഷം ഇവിടെ 185 പുതുക്കിയ സ്ലോട്ടുകള്‍ തുറക്കും. ഇതിനു പിന്നാലെ 95 പാര്‍ക്കിങ് സ്ലോട്ടുകള്‍ 7 മാസത്തേക്ക് അടയ്ക്കും. അടുത്ത വര്‍ഷം ജൂണില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ഇവിടെ 315 പാര്‍ക്കിങ് സ്ലോട്ടുകള്‍ പകരം ഉണ്ടാവും. ഇതോടെ ഇവിടെ ആകെ സ്ലോട്ടുകളുടെ എണ്ണം 500 ആകുമെന്നും അധികൃതര്‍ അറിയിച്ചു.

അടച്ചിടുന്ന പാര്‍ക്കിങ് പ്രദേശത്തിനു പകരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് കെട്ടിടത്തിന് എതിരെയുള്ള സ്ഥലവും അല്‍ ജാഫിലിയ മെട്രോ സ്റ്റേഷനും പാര്‍ക്കിങിനായി ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x