ഷാര്‍ജ: ഷാര്‍ജയില്‍ നിന്നു കല്‍ബയിലേക്കുള്ള പുതിയ റോഡ് തുറന്നു. ഒരു മണിക്കൂര്‍കൊണ്ട് ഇനി കല്‍ബയില്‍ എത്താം. നേരത്തേ ഒന്നര മണിക്കൂര്‍ വേണമായിരുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു.
വാദി അല്‍ ഹിലുവില്‍ നിന്ന് കല്‍ബ ഫ്‌ലാഗ് സ്‌ക്വയര്‍ വരെയുള്ള 26 കിലോമീറ്റര്‍ പാത 100 കോടി ദിര്‍ഹം ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. ഇരുദിശയിലേക്കും 2 ലെയ്‌നുകള്‍. വാദി ഹിലുവില്‍ 3 ഇന്റര്‍സെക് ഷനുകള്‍, 10 ക്രോസിങ്ങുകള്‍, വാദി മദീഖില്‍ 450 മീറ്റര്‍ തുരങ്ക പാത, 5 ക്രോസിങ്ങുകള്‍ എന്നിവ പുതിയ റോഡില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിലെ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വേഗമെത്താന്‍ ഇതു സഹായകമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.