ഹൈടെക് ബസുകൾ കർണാടക ആർടിസി ബാംഗളൂർ നഗരത്തിലിറക്കി.സുരക്ഷിത യാത്ര മുൻ നിർത്തി നിർമിച്ചിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളാണിവ. ജൻറം പദ്ധതി പ്രകാരം അനുവദിച്ച 637 ബസുകളിലെ 241 എണ്ണമാണ് നഗരസർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ ഡിസംബറോടെ നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരു: ഹൈടെക് ബസുകൾ കർണാടക ആർടിസി ബാംഗളൂർ നഗരത്തിലിറക്കി.സുരക്ഷിത യാത്ര മുൻ നിർത്തി നിർമിച്ചിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളാണിവ. ജൻറം പദ്ധതി പ്രകാരം അനുവദിച്ച 637 ബസുകളിലെ 241 എണ്ണമാണ് നഗരസർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ ഡിസംബറോടെ നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ബിഎംടിസിയെക്കൂടാതെ കെഎസ്ആർടിസി, നോർത്ത് വെസ്റ്റ് കെഎസ്ആർടിസി, നോർത്ത് ഈസ്‌റ്റേൺ കെഎസ്ആർടിസി എന്നിവർക്കും നഗരസർവീസുകൾക്കായി ബസുകൾ നല്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം സംസ്ഥാനത്തെ 13 നഗരങ്ങൾക്കായി 487 ബസുകളും അനുവദിച്ചിട്ടുണ്ട്. മൈസൂരു, തുമകുരു, ഹാസൻ, രാമനഗര, മംഗളൂരു, ഉഡുപ്പി, കോലാർ, ദാവൻഗരെ, ഭദ്രാവതി, ശിവമോഗ, ചിത്രദുർഗ, കെജിഎഫ് തുടങ്ങിയ നഗരങ്ങൾക്കു ബസുകൾ ലഭിക്കും.
ഇന്റലിജൻസ് ട്രാൻസ്‌പോർട്ട് സംവിധാനത്തോടെയാണ് (ഐടിഎസ്) ഹൈടെക് ബസുകളുടെ പ്രവർത്തനം. സ്ത്രീസുരക്ഷ മുൻനിർത്തി ബസുകൾക്കുള്ളി. സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ബസിന്റെ നാലു ഭാഗങ്ങളും ഡ്രൈവർക്കു കാണാൻ റിയർവ്യൂ കാമറകളുമുണ്ട്. റിവേഴ്‌സ് എടുക്കുമ്പോഴും മറ്റും സെൻസർ സംവിധാനം വഴി മുന്നറിയിപ്പും ലഭിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ബസുകൾ ഫ്‌ളാഗ്ഓഫ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.