Currency

സര്‍ക്കാര്‍ സ്‌കൂളുകളിൽ വിദ്യാർത്ഥിനികളുടെ യൂണിഫോം ചുരിദാറാക്കുന്നു

സ്വന്തം ലേഖകൻWednesday, October 19, 2016 5:13 pm

കർണാടകത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാർത്ഥിനികളുടെ യൂണിഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ ചുരിദാറാക്കുന്നു.

ബെംഗളൂരു: കർണാടകത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാർത്ഥിനികളുടെ യൂണിഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ ചുരിദാറാക്കുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോമാണ് ചുരിദാറാക്കുന്നത്. അടുത്തഅധ്യയനവര്‍ഷം വിദ്യാര്‍ഥിനികള്‍ക്ക് രണ്ടുജോഡി യൂണിഫോം സൗജന്യമായി വിതരണംചെയ്യുമെന്നും സർക്കാർ അറിയിച്ചു.

അധ്യയനവര്‍ഷാരംഭത്തില്‍തന്നെ യൂണിഫോമും പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന നിർദേശവും മുഖ്യമന്ത്രി സിദ്ധരാമയ്യ വിദ്യാഭ്യാസമന്ത്രാലയത്തിന് നൽകി കഴിഞ്ഞു. സംസ്ഥാനത്തെ ആറുലക്ഷത്തോളം വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യയൂണിഫോം ലഭ്യമാക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് പാവാടയും ഷര്‍ട്ടുമാണ് നിലവിലെ യൂണിഫോം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x