Currency

മലയാളി യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴയും നാട് കടത്താനും ദുബായ് കോടതി ഉത്തരവ്

സ്വന്തം ലേഖകന്‍Wednesday, March 15, 2017 2:58 pm

പ്രമുഖ ജ്വലറി സ്ഥാപനത്തിന്റെ ദുബായ് ഷോറൂമില്‍ പാകിസ്താന്റെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ചെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. തുടര്‍ന്ന് കമ്പനി കേസ് നല്‍കുകയായിരുന്നു. ബിനീഷ് ഇതേ സ്ഥാപനത്തിലെ മുന്‍ജീവനക്കാരനുമാണ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് യുവാവ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമകള്‍ പരാതി നല്‍കുകയായിരുന്നു.

ദുബായ്: സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയ മലയാളി യുവാവിന് 45 ലക്ഷത്തോളം രൂപ പിഴയും നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമകള്‍ക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ബിനീഷ് പി. മുരുകന് എതിരെയാണ് ദുബായ് പ്രാഥമിക കോടതിയുടെ വിധി.

ജ്വല്ലറി സ്ഥാപനമായ മലബാര്‍ ഗോള്‍ഡ്ആന്‍ഡ് ഡയമന്‍ഡ്‌സിന്റെ ദുബായ് ഷോറൂമില്‍ പാകിസ്താന്റെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ചെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. തുടര്‍ന്ന് കമ്പനി കേസ് നല്‍കുകയായിരുന്നു. ബിനീഷ് ഇതേ സ്ഥാപനത്തിലെ മുന്‍ജീവനക്കാരനുമാണ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് യുവാവ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമകള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതി കുറ്റം സമ്മതിച്ച് രേഖാമൂലം മാപ്പപേക്ഷിച്ചതിനാല്‍ മാനുഷിക പരിഗണനയില്‍ മാനനഷ്ടക്കേസ് പിന്‍വലിച്ചിരുന്നു എന്ന് ജ്വല്ലറി എം.ഡി പറഞ്ഞു.

അതേസമയം ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്‍ സൈബര്‍ കുറ്റകൃത്യമെന്ന നിലയില്‍ പ്രതിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള വിധി. രണ്ടരലക്ഷം ദിര്‍ഹം പിഴയടക്കാനും ഇയാളെ നാടുകടത്താനുമാണ് കോടതി വിധി വന്നിട്ടുള്ളത്. സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നത് യുഎഇയില്‍ വളരെ ഗൗരവമേറിയ കുറ്റകൃത്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x