Currency

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 കോടി രൂപ മലയാളിക്ക്

സ്വന്തം ലേഖകന്‍Saturday, September 9, 2017 3:43 pm

മലയാളിയായ മനേക്കുടി വര്‍ക്കി മാത്യുവിനാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. വ്യാഴാഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ബംബര്‍സമ്മാന വിജയികളെ പ്രഖ്യാപിച്ചത്. മാത്യു ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ക്കും ഒരു യു.എ.ഇ. സ്വദേശിക്കും ഇതോടൊപ്പം ഒരു ലക്ഷം ദിര്‍ഹം (17.3 ലക്ഷം രൂപ) വീതം സമ്മാനമായി ലഭിച്ചു.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യക്കുറി നറുക്കെടുപ്പിലെ മെഗാ സമ്മാനമായ 70 ലക്ഷം ദിര്‍ഹം (ഏകദേശം 12 കോടി രൂപ) ഇന്ത്യക്കാരന്. മലയാളിയായ മനേക്കുടി വര്‍ക്കി മാത്യുവിനാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ വിസം നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. വ്യാഴാഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ബംബര്‍സമ്മാന വിജയികളെ പ്രഖ്യാപിച്ചത്. മാത്യു ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ക്കും ഒരു യു.എ.ഇ. സ്വദേശിക്കും ഇതോടൊപ്പം ഒരു ലക്ഷം ദിര്‍ഹം (17.3 ലക്ഷം രൂപ) വീതം സമ്മാനമായി ലഭിച്ചു. നീരജ് ജോണ്‍, അരുണ്‍ രവീന്ദ്രനാഥ്, രതീഷ് കീഴ്മാടത്തില്‍ തങ്കപ്പന്‍, സ്റ്റീവന്‍ ചാള്‍സ് ലസാര്‍ഡോ, രാധാകൃഷ്ണന്‍ ഗണേശന്‍, ശിവനാഗേശ്വര റാവു എന്നിവരാണ് ഒരു ലക്ഷം ദിര്‍ഹം വീതം നേടിയത്.

ജേതാക്കളില്‍ വര്‍ക്കി മാത്യുവും സ്റ്റീവന്‍ ചാള്‍സും നേരിട്ടാണ് ടിക്കറ്റെടുത്തത്. ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഭാഗ്യം പരീക്ഷിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ നേരത്തെ ഒട്ടേറെ ഇന്ത്യക്കാര്‍ കോടിപതികളായി. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x