കാവേരി നദീ ജല പ്രശ്‌നത്തിലുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവില്‍ നിന്നുള്ളതും ബാംഗ്ലൂരിലേക്ക് ഉള്ളതുമായ എല്ലാ സര്‍വീസുകളും കേരള ആര്‍.ടി.സി റദ്ദാക്കി.
തിരുവനന്തപുരം/ബാംഗ്ലൂർ: കാവേരി നദീ ജല പ്രശ്‌നത്തിലുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവില്‍ നിന്നുള്ളതും ബാംഗ്ലൂരിലേക്ക് ഉള്ളതുമായ എല്ലാ സര്‍വീസുകളും കേരള ആര്‍.ടി.സി റദ്ദാക്കി.
അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കില്‍ മാത്രമെ ബുധനഴ്ച സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. അതേസമയം, കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല.
ഇന്നത്തെ മുൻകൂർ ബുക്കിംഗുകളൂം കേരൾ ആർ ടി സി നേരത്തെ നിർത്തിവെച്ചിരുന്നു. അതേസമയം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കര്‍ണാടക ആര്‍.ടി.സിയുടെയും തമിഴ്നാട് കോര്‍പറേഷന്റെയും ബസ് സര്‍വീസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.