Currency

പ്രവാസി എഴുത്തുകാര്‍ക്ക് പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്താൻ കേരള സാഹിത്യ അക്കാദമി ആലോചിക്കുന്നു

സ്വന്തം ലേഖകൻMonday, June 5, 2017 2:21 pm

ബ്രിസ്ബേൺ: പ്രവാസി എഴുത്തുകാർക്കു സാഹിത്യ അക്കാദമി പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ  പറഞ്ഞു. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മലയാള സാഹിത്യരംഗത്തെ നവീന രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണ് അക്കാദമി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്ക് അക്കാദമിയുടെ പ്രത്യേക പുരസ്‌കാരം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x