Currency

ബാംഗ്ലൂർ കേരളം സമാജം മോഹിനിയാട്ടം ഗുരുക്കന്മാരെ ആദരിച്ചു

Monday, January 9, 2017 1:32 pm

ബെംഗളൂരു: കേരള സമാജം കേരളപ്പിറവിയുടെ 60-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “മോഹിനിയാട്ടം” ബാംഗ്ലൂരിലെ നൃത്തപ്രേമികള്‍ക്ക് ഒരു നവ്യാനുഭവമായി. മോഹിനിയാട്ടത്തിന്റെ മാസ്മര ലോകത്തേക്ക് സദസ്സിനെ ഒന്നര മണിക്കൂര്‍ കൂട്ടിക്കൊണ്ടുപോയ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും കലാശ്രീ പുരസ്കാര ജേതാവുമായ ഡോ.സുനന്ദ നായര്‍ക്ക് കേരള സമാജത്തിന്റെ അഭിവാദ്യങ്ങള്‍.
വൈകിട്ട് നടന്ന സമ്മേളനം സിനിമാതാരവും മോഹിനിയാട്ടം നര്‍ത്തകിയുമായ ശ്രീദേവിഉണ്ണി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ബാംഗ്ലൂരിലെ മോഹിനിയാട്ടം അധ്യാപകരായ ശ്രീദേവി ഉണ്ണി ,കലാമണ്ഡലം ഗിരിജ , ഡോ രേഖാ രാജു, ഗായത്രി ദേവി, സ്വപ്ന രാജേന്ദ്രന്‍, കലാമണ്ഡലം പ്രജിഷ, കലാമണ്ഡലം പ്രഭിനി പ്രഭാകരന്‍, നമിത ബാലഗോപാല്‍, ശ്രീദേവി സുജിത്, ഷര്‍മിള വിനയ്,നവമി അരുണ്‍, വിനയ നാരായണന്‍, ഷാനു മോഹന്‍, മിനല്‍ പരേക്കര്‍ എന്നിവരെ ആദരിച്ചു .
“കേരളത്തിന്റെ തനതു കലാരൂപമായ മോഹിനിയാട്ടം ബാംഗ്ലൂരില്‍ പ്രചരിപ്പിക്കാന്‍ നല്‍കിവരുന്ന സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഇവരെ ആദരിച്ചത്.”


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x