Currency

സ്റ്റേജ് ഷോയ്ക്കെന്ന വ്യാജേന പെൺവാണിഭത്തിനെത്തിച്ച മലയാളി നർത്തകിയെ രക്ഷപ്പെടുത്തി

Gulf CorrespondentFriday, April 28, 2017 4:27 pm

പെൺകുട്ടിയെ പൂട്ടിയിട്ട സ്ഥലത്തേക്ക് പോലീസ് എത്തുമ്പോൾ പതിനഞ്ചോളം പെൺകുട്ടികൾ അവിടെയുണ്ടായിരുന്നു

ദുബായ്: സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെന്ന വ്യാജേന പെൺവാണിഭത്തിനായി ദുബായിൽ എത്തിച്ച മലയാളി നർത്തകിയെ രക്ഷപ്പെടുത്തി. കാസർഗോഡ് സ്വദേശിയായ 19കാരിയെയാണ് ഇടനിലക്കാർ വഞ്ചിച്ച് ദുബായിൽ എത്തിച്ചത്. ഏപ്രിൽ 23-നാണ് പെൺകുട്ടി ദുബായില് എത്തിയത്. ചതി മനസ്സിലായ ഇവർ ഇക്കാര്യം നാട്ടിലുള്ള ഭർത്താവിനെ അറിയിക്കുകയായിരുന്നു.

തുടർന്നു ഭർത്താവ് കാസർഗോഡ് ജില്ലാ പോലീസിൽ പരാതി നൽകി. തുടർന്നു മാധ്യമപ്രവർത്തകനും അബുദാബി കമ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ പൂട്ടിയിട്ട സ്ഥലത്തേക്ക് പോലീസ് എത്തുമ്പോൾ പതിനഞ്ചോളം പെൺകുട്ടികൾ അവിടെയുണ്ടായിരുന്നു. ഇവരെയും മോചിപ്പിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x