
റിയാദ്: ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാക്കുര്‍ശ്ശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ് പരേതനായ ശ്രീധരന്, അമ്മ ദേവകി, സഹോദരി പ്രിയ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.