അബുദാബി:യു.എ.യിൽ മനുഷ്യാവയവ വിൽപ്പനയ്ക്ക് നിരോധനം. ഇത് സംബന്ധിച്ച നിയമങ്ങൾ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 5/2016 നമ്പറിലുള്ള ഫെഡറല്‍ ഉത്തരവിലൂടെയാണു മനുഷ്യാവയവങ്ങള്‍, അവയവഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്.
പ്രധാന നിയമ നിർദേശങ്ങൾ
- മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്.
- അനുവദനീയമല്ലാത്ത അവയവ-കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍, പരസ്യങ്ങള്‍, ഇടനില പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും നിരോധമേര്‍പ്പെടുത്തി.
- പണത്തിനുള്ള സംഭാവന എന്ന നിലക്കും അവയവങ്ങള്‍ നല്‍കാന്‍ പാടില്ല.
- അവയവങ്ങള്‍, അവയഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രത്തില്‍വെച്ചായിരിക്കണം. അംഗീകൃത വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യാവൂ.
- അവയവങ്ങള്‍, അവയവ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ കച്ചവടത്തിന് ഇടനിലക്കാരനാവുകയോ ചെയ്താല്‍ 30,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയടക്കേണ്ട വരും.
- അവയവ-അവയവഭാഗ-കോശ കച്ചവടത്തില്‍ ഏര്‍പ്പെടുകയോ കച്ചവട ദല്ലാളായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം വരെ ദിര്‍ഹം പിഴയും വിധിക്കും.
- അവയവങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് പത്ത് വര്‍ഷം തടവും പത്ത് ലക്ഷം മുതല്‍ കോടി വരെ ദിര്‍ഹം പിഴയും വിധിക്കും.
- അവയവം നീക്കം ചെയ്യപ്പെടുന്ന വ്യക്തി മരിക്കുകയോ ഭാഗികമായോ പൂര്‍ണമായോ അംഗപരിമിതനാവുകയോ ചെയ്താല്‍ ജീവപര്യന്തം തടവും 20 കോടി ദിര്‍ഹം പിഴയുമായിരിക്കും ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.