Currency

വെള്ളം കുടി അമിതമായി; യുവതി ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻSaturday, December 3, 2016 2:34 pm

ലണ്ടൻ: അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിട്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 39 കാരിയായ യുവതിയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇതിനു കാരണം അമിതമായ വെള്ളം കുടിയാണെന്ന് മനസ്സിലായത്.

ഇവരുടെ രക്തത്തില്‍ ഉപ്പിന്റെ അംശം അപകടകരമാം വിധം കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മരണത്തിന് വരെ കാരണമാവുന്നതാണ് ഈ അവസ്ഥ. ചെറിയ സമയത്തിനുള്ളില്‍ അമിതമായി വെള്ളം അകത്തുചെല്ലുന്നത് മൂലമാണു ഈ അവസ്ഥ ഉണ്ടാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x