Currency

കെഎസ്‌ആര്‍ടിസി ബ്ലോഗിനെതിരെ നിയമനടപടിയുമായി കര്‍ണാടക ആര്‍ടിസി

സ്വന്തം ലേഖകൻSaturday, November 26, 2016 8:38 am

ബെംഗളുരു: കെഎസ്‌ആര്‍ടിസി ബ്ലോഗിനെതിരെ കര്‍ണാടക ആര്‍ടിസി നിയമനടപടിക്ക് ഒരുങ്ങുന്നു. ആനവണ്ടി പ്രേമികളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ksrtcblog.com എന്ന ഡൊമൈനിലുള്ള ബ്ലോഗിനെതിരെ 5കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർണ്ണാടക ആർ.ടി.സി നോട്ടീസ് അയച്ചിരിക്കുകയാണ്.

പ്രസ്തുത ഡൊമൈൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കർണാടക ആർ.ടി.സിയുടെ വാദം. ബ്ലോഗ് അഡ്മിന്‍ സുജിത് ഭക്തനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങളും ബസുകളുടെ സമയവിവരങ്ങളും ലഭ്യമാകുന്ന വെബ്സൈറ്റ് ആണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x