
കുവൈത്ത് സിറ്റി: പുതിയ സര്‍വീസുകള്‍ ആരംഭിച്ചും സേവനം മെച്ചപ്പെടുത്തിയും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തില്‍ കുവൈത്ത് എയര്‍വെയ്സ്. നിലവില്‍ നഷ്ടത്തിലോടുന്ന കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വര്‍ദ്ധന കുവൈത്ത് എയര്‍വേയ്സിന്റെ വിപുലീകരണ നടപടികളുടെ ഫലമാണെന്നാണ് വിലയിരുത്തല്‍. ജിസിസിയിലെ മുന്‍നിരക്കാരായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയര്‍വേയ്സ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പുതിയ സര്‍വിസുകള്‍ ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സിന് പദ്ധതിയുണ്ട്. ഇതിനായി 2020 ല്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങും.
യൂറോപ്യന്‍ നിര്‍മാതാക്കളായ ‘എയര്‍ ബസി’ന്റെ വിവിധ ശ്രേണികളിലുള്ള 28 പുതിയ വിമാനങ്ങള്‍ വാങ്ങി സര്‍വിസ് വിപുലപ്പെടുത്താനാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.