Currency

പൊതുമാപ്പ്: കുവൈത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജ്യപരിഗണന കൂടാതെ പൊതുമാപ്പിന് അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Monday, April 27, 2020 8:38 pm
kuw0

കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള വിദേശികളുടെ റജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലേക്ക്. ഏപ്രില്‍ 1ന് ആരംഭിച്ച റജിസ്‌ട്രേഷന്‍ 30ന് അവസാനിക്കും. നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത രാജ്യക്കാര്‍ക്കായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. അതേസമയം ഇന്നലെ മുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജ്യപരിഗണന കൂടാതെ ആര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യംവിടാനുള്ള അപേക്ഷ സ്വീകരിച്ചുവെങ്കിലും ഇന്ത്യയിലേക്കുള്ളവരെ ഇനിയും കൊണ്ടുപോയിട്ടില്ല. റജിസ്റ്റര്‍ ചെയ്തവരെല്ലാം കുവൈത്ത് അധികൃതര്‍ ഒരുക്കിയ അഭയകേന്ദ്രങ്ങളിലാണ്. പല രാജ്യങ്ങളില്‍നിന്നും ലഭിച്ച അപേക്ഷ കുറവാണെന്നാണ് വിവരം. 40000 ഓളം അനധികൃത താമസക്കാരുണ്ടെന്ന് കണക്കാക്കുന്ന ഇന്ത്യക്കാരില്‍നിന്ന് നിശ്ചിത ദിവസം 4000ല്‍ പരം അപേക്ഷകളാണ് ലഭിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ എംബസി വിതരണം ചെയ്ത 18,000 അപേക്ഷാഫോമുകളില്‍ 8,000ല്‍ താഴെയാണ് എംബസിക്ക് തിരിച്ചുകിട്ടിയത്.

അത്രയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിക്കുന്നവര്‍കൂടി അപേക്ഷയുമായി എത്തിയാല്‍ ഏതാണ്ട് 12,000- 13,000 ആളുകളാകും ഇന്ത്യയിലേക്ക് പോകാനുണ്ടാവുക. വിമാന ടിക്കറ്റ് ചെലവ് ഉള്‍പ്പെടെ കുവൈത്ത് സര്‍ക്കാര്‍ വഹിച്ചുകൊണ്ടാണ് അനധികൃത താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. എന്നിട്ടും റജിസ്‌ട്രേഷനിലുണ്ടായ കുറവ് കുവൈത്ത് അധികൃതരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x