Currency

കുവൈത്തില്‍ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി

സ്വന്തം ലേഖകന്‍Thursday, December 15, 2016 12:15 pm

കുവൈത്ത്‌സിറ്റി: അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ വൈകരുതെന്നു കുവൈത്ത് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും പരാതി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥതല അഴിമതികള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ. മുഹമ്മദ് അബ്ദുറഹിമാന്‍ ബൂസബ്‌റ് ആണ് ഇക്കാര്യം അറിയിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളെ സമീപിക്കാനുള്ള അവകാശം സ്വദേശികള്‍ക്കെന്ന പോലെ രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്കുമുണ്ട്. തങ്ങളെ സമീപിക്കുന്ന ഇടപാടുകാര്‍ ഏതു രാജ്യക്കാരായാലും വിവേചനമോ പക്ഷപാതമോ കാണിക്കാതെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. കാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിന് പ്രതിഫലം വാങ്ങുന്നതും സ്വജന പക്ഷപാതം കാണിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഏതെങ്കിലും ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം പരാതിയുള്ളവര്‍ തെളിവ് സഹിതം ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയാണ് വേണ്ടത്. വ്യക്തമായ തെളിവുകളോടെ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ ഇരകള്‍ക്ക് നിയമപരമായ സഹായത്തിനും നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടായിരിക്കുമെന്നും ഡോ. മുഹമ്മദ് ബൂസബ്‌റ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “കുവൈത്തില്‍ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി”

  1. I have read so many articles about the blogger lovers but this article is really a nice post, keep it up.

  2. Thanks for the marvelous posting! I really enjoyed reading it,
    you’re a great author.I will make certain to bookmark your blog and
    will come back down the road. I want to encourage that
    you continue your great work, have a nice morning!

  3. Una says:

    Keep this going please, great job!

  4. I think the admin of this web page is in fact working hard in support of his website,
    since here every material is quality based data.

  5. Lyn says:

    I just could not depart your website before suggesting that I actually loved the standard
    information a person supply on your guests? Is gonna be again frequently in order to check
    up on new posts

Comments are closed.

Top
x