
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. വൈകിട്ട് അഞ്ചു മണി മുതല്‍ കാലത്ത് നാലു വരെ ആയിരുന്ന കര്‍ഫ്യൂ ആറു മണിവരെയാണ് നീട്ടിയത്. വിദേശികള്‍ തിങ്ങിത്താമസിക്കുന്ന മഹ്ബൂല, ജലീബ് അല്‍ ശുയൂഖ് പ്രദേശങ്ങളില്‍ രണ്ടാഴ്ചക്കാലത്തേക്കു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഏപ്രില്‍ പന്ത്രണ്ടു വരെ നല്‍കിയ പൊതുഅവധി ഏപ്രില്‍ 23 വരെ നീട്ടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.