Currency

കുവൈത്തില്‍ ശക്തമായ ശൈത്യം; ടെന്റുകള്‍ സജീവമായി

സ്വന്തം ലേഖകന്‍Saturday, December 10, 2016 12:19 pm

വഫ്രയിലും അബ്ദലിയിലും ധാരാളം ക്യാമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ശേഷിച്ചവയുടെ പണി പുരോഗമിക്കുന്നു. തണുപ്പുകാലം ആസ്വദിച്ചു കഴിയുകയെന്നത് കുവൈത്തുള്‍പ്പെടെ അറബ് സമൂഹത്തിന്റെ പരമ്പരാഗത രീതിയാണ്. വാരാന്ത്യ അവധിദിനങ്ങളിലാണ് ടെന്റ് ജീവിതം കൂടുതല്‍ സജീവമാകുക.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥ ശക്തമായ ശൈത്യത്തിലേക്ക് വഴിമാറി. ഇതോടെ മരുപ്രദേശങ്ങള്‍ ശൈത്യകാല ടെന്റുകള്‍കൊണ്ട് സജീവമായി. അനുയോജ്യമായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പേ കണ്ടെത്തി സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് സ്വദേശികള്‍. മുനിസിപ്പാലിറ്റിയില്‍നിന്ന് നേരത്തേ അനുമതി കരസ്ഥമാക്കിയ പലരും തണുപ്പ് സാമാന്യം ശക്തിപ്രാപിച്ചതോടെയാണ് ടെന്റ് സാമഗ്രികളുമായി മരുപ്രദേശങ്ങളിലത്തെിയത്. നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ അഞ്ച് മാസമാണ് രാജ്യത്ത് ശൈത്യകാല ടെന്റുകള്‍ പണിയാന്‍ അനുവാദമുള്ളത്.

വഫ്രയിലും അബ്ദലിയിലും ധാരാളം ക്യാമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ശേഷിച്ചവയുടെ പണി പുരോഗമിക്കുന്നു. തണുപ്പുകാലം ആസ്വദിച്ചു കഴിയുകയെന്നത് കുവൈത്തുള്‍പ്പെടെ അറബ് സമൂഹത്തിന്റെ പരമ്പരാഗത രീതിയാണ്. വാരാന്ത്യ അവധിദിനങ്ങളിലാണ് ടെന്റ് ജീവിതം കൂടുതല്‍ സജീവമാകുക. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെന്റുകള്‍ മുതല്‍ സാധാരണക്കാരുടെ സാദാ ടെന്റുകള്‍ വരെയുണ്ട്. ക്യാമ്പില്‍ വൈദ്യുതിയും ഇലക്ട്രോണിക് ഉപകരണങ്ങളും നവീന പാചകസൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും. എല്ലാ സൗകര്യവും സംവിധാനമുള്ളപ്പോള്‍ തന്നെയാണ് അതെല്ലാം വിട്ടെറിഞ്ഞ് താരതമ്യേന ശൈത്യം കൂടുതല്‍ അനുഭവപ്പെടുന്ന മരുഭൂമികളിലേക്ക് അറബികള്‍ പോകുന്നത്.

ടാര്‍പായ ശീറ്റുകള്‍കൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ടെന്റുകളില്‍ സ്വാദിഷ്ഠമായ ഭക്ഷണം തയാറാക്കി കഴിച്ചും ഹുക്ക വലിച്ചും കളിവിനോദങ്ങളിലേര്‍പ്പെട്ടും കഴിച്ചുകൂട്ടുകയെന്നതാണ് രീതി. തീ കത്തിച്ചും ഹീറ്റര്‍ ഉപയോഗിച്ചും ടെന്റുകള്‍ക്കകം ചൂടാകുമ്പോള്‍ ചുട്ട ആട്ടിറച്ചിയും കോഴിയിറച്ചിയും കഴിച്ച് ശരീരത്തെയും ചൂടാക്കിക്കൊണ്ടിരിക്കും. ടെന്റില്‍ കഴിയാനത്തെുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സെല്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് പൊലീസ് സെല്‍ നേതൃത്വം നല്‍കും. ബാച്ച്‌ലേഴ്‌സിന്റെയും കുടുംബങ്ങളുടെയും ടെന്റ് ഏരിയ വ്യത്യസ്തമായിരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അശ്രദ്ധമൂലം പലപ്പോഴും ടെന്റുകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “കുവൈത്തില്‍ ശക്തമായ ശൈത്യം; ടെന്റുകള്‍ സജീവമായി”

  1. It’s truly a great and useful piece of info. I am
    glad that you shared this helpful info with us.
    Please stay us up to date like this. Thank you for sharing.

  2. Having read this I thought it was really enlightening.
    I appreciate you spending some time and effort to put this
    informative article together. I once again find myself personally spending way too much time both
    reading and leaving comments. But so what, it was still worthwhile!

  3. Juana says:

    Thanks for sharing your thoughts on create podcasts.
    Regards

  4. Hey There. I discovered your blog using msn. This is an extremely neatly written article.
    I will make sure to bookmark it and come back to learn extra of
    your helpful information. Thanks for the post.
    I will certainly return.

  5. Finlay says:

    This design is wicked! You obviously know how to keep a reader
    amused. Between your wit and your videos, I was almost moved to start my own blog (well,
    almost…HaHa!) Fantastic job. I really enjoyed what you had to say, and more than that, how you presented it.
    Too cool!

Comments are closed.

Top
x