Currency

കുവൈറ്റിലെ ഇന്ത്യാക്കാരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഭാരത സർക്കാരും, എംബസിയും തയ്യാറാകണം: ജേക്കബ് ചന്നപേട്ട

Thursday, April 9, 2020 8:11 pm

കുവൈറ്റ്: കൊറോണയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുവൈറ്റ് സർക്കാരിൻ്റെ താൽക്കാലിക സഹായത്തിനും, പാചകവാതകത്തിനുമായി റോഡിൽ ക്യു നിൽക്കുന്ന സാഹചര്യം വേദനാജനകമാണെന്നു ലോക കേരള സഭാംഗം ജേക്കബ് ചന്നപേട്ട.  വിസ ഇല്ലാതെ ജീവിക്കുന്ന അനേക ഇന്ത്യാക്കാർ കുവൈറ്റ് സർക്കാരിൻ്റെ ഔദാര്യത്താൽ ഈ മാസാവസനത്തോടെ ഡീപ്പോർട്ടേഷനു തയ്യാറെടുക്കുകയാണ്. ഇവർക്ക് സ്വന്തം രാജ്യത്തേക്ക് പോകുന്നതിനു കുവൈറ്റ് സർക്കാർ സൗജന്യ ടിക്കറ്റും നൽകുന്നുണ്ട്. എന്നാൽ ഭാരത സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യൻ മണ്ണിൽ കാൽകുത്താൻ അവസരം ഉണ്ടാകുകയുള്ളു.

പല രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ കുവൈറ്റിൽ നിന്ന് ഒഴിപ്പിച്ചു കൊണ്ടു പോകുമ്പോൾ, കൊറോണയുടെ പേരിൽ ഇന്ത്യാക്കാർ മാത്രം ബലിയാടുകൾ ആകുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജേക്കബ് പറഞ്ഞു. വിസ കാലാവധി കഴിഞ്ഞവരും, മരുന്നുകൾ ലഭിക്കാതെ രോഗത്തോടെ മല്ലടിക്കുന്നവരും, ജോലിയില്ലാതെ കഷ്ടത അനുഭവിക്കുന്നവരും ജന്മനാടു കാണുവാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഭാരത സർക്കാർ മനസ്സിലാക്കി എത്രയും വേഗം വിമാന സർവീസുകൾ പുനരാരംഭിച്ചു തങ്ങളുടെ പൗരന്മാരെ ഈ പ്രതിസന്ധിഘട്ടത്തിൽ നിന്ന് രക്ഷപെടുത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x