കുവൈറ്റിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചു. നിലവിൽ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 31 ശതമാനം മാത്രമാണ് സ്വദേശികൾ. ബാക്കി 69 ശതമാനവും വിദേശ തൊഴിലാളികളാണ്. ഈ സാഹചര്യത്തിൽ എം.പിമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുള്ള നിർദേശങ്ങളെ തുടർന്നാണ് സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.
Nomination online for 12th Garshom International Awards click here
40 ശതമാനം സ്വദേശികൾ, 60 ശതമാനം വിദേശികൾ എന്ന തരത്തിൽ സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്താനാണ് നീക്കം. അനുബന്ധ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനുപുറമെ വിദേശികളിൽനിന്ന് ഈടാക്കുന്ന സേവന ഫീസ് ഇരട്ടിയായി വർധിപ്പിക്കാനും നീക്കമുണ്ട്. സേവന ഫീസ് വർധനയുടെ പരിധിയിൽ സർക്കാർ- സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്ന വ്യത്യാസം ഉണ്ടാവില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.