Currency

ദുരന്തങ്ങള്‍ക്ക് എതിരെ കരുതല്‍; കുവൈത്തില്‍ മോക്ക് ഡ്രില്‍ വിജയകരം

സ്വന്തം ലേഖകന്‍Saturday, February 8, 2020 4:14 pm

കുവൈത്ത് സിറ്റി: ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള പരിശീലന ഭാഗമായി കുവൈത്ത് അഗ്‌നിശമന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. കടലിലും കരയിലുമുണ്ടാകുന്ന ദുരന്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള പരിശീലനം കൂടിയായി മോക് ഡ്രില്‍. അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കുവൈത്തിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നു ഡ്രില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കാണികളായി എത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് മന്‍സൂര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സാലെ, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍, വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നാഷനല്‍ ഗാര്‍ഡ് മേധാവികള്‍, അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x