
വാഷിംഗ്ടൺ: വിസ തട്ടിപ്പും അനധികൃത കുടിയേറ്റവും കണ്ടെത്താനുള്ള പരിശോധനകള്‍ യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് കൂടുതല്‍ കര്‍ക്കശവും വ്യാപകവുമാക്കുന്നു. ഇതിന്റെ ഭാഗമായി സൈറ്റ് വിസിറ്റുകള്‍ കൂടുതല്‍ നടത്താനാണ് തീരുമാനം.
എല്‍1എ വിസയുടെ പേരില്‍ തട്ടിപ്പ് വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനെജര്‍മാര്‍ക്കും എക്സിക്യൂട്ടിവുകള്‍ക്കുമുള്ളതാണ് എല്‍1എ വിസ. എന്നാല്‍, ചില തൊഴിലുടമകള്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളിലും ഈ വിസയിലൂടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി വ്യക്തമായിരുന്നു.
റിലിജിയസ് വര്‍ക്കര്‍ വിസയില്‍ യുഎസിലെത്തുന്നവര്‍ കാലാവധി കഴിഞ്ഞാലും തിരിച്ചു പോകാത്ത പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.