അഞ്ചുലക്ഷം വോട്ടുകളില്‍ 61.8ശതമാനം വോട്ടും കോര്‍ബിന്‍ സ്വന്തമാക്കി. എതിരാളി ഓവല്‍ സ്മിത്തിന് 38.2 ശതമാനം വോട്ടാണു ലഭിച്ചത്. പാര്‍ട്ടിയിലെ ഐക്യത്തിനു വേണ്ടിയായിരിക്കും തന്റെ തുടർപ്രവർത്തികളെന്നു തെരെഞ്ഞെടുപ്പ് ഫലത്തോട് കോർബിൻ പ്രതികരിച്ചു.
ലണ്ടൻ: ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി ജെറമി കോര്‍ബിന്‍ തുടരും. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായ കോർബിന്റെ നേതൃത്വ തുടർച്ച പാര്‍ട്ടിയിലെ ഇടത്, വലതു വിഭാഗങ്ങളിലെ അന്തരം വർദ്ധിപ്പിക്കുമെന്നാണു രാഷ്ട്രീയചിന്തകർ വിലയിരുത്തുന്നത്.
നേതൃസ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ അഞ്ചുലക്ഷം വോട്ടുകളില്‍ 61.8ശതമാനം വോട്ടും കോര്‍ബിന്‍ സ്വന്തമാക്കി. എതിരാളി ഓവല്‍ സ്മിത്തിന് 38.2 ശതമാനം വോട്ടാണു ലഭിച്ചത്. ജൂണില്‍ നടന്ന ബ്രക്‌സിറ്റിനെത്തുടര്‍ന്ന് ഭൂരിപക്ഷം എം.പിമാരുടെയും പിന്തുണ നഷ്ടമായിരുന്നു കോര്‍ബിന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 59.5% വോട്ടുകള്‍ക്കു വിജയിച്ച കോര്‍ബിന് വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞു.
പാര്‍ട്ടിയില്‍ പുതുതായി അംഗത്വമെടുത്തവരുടെ വോട്ടാണ് കോര്‍ബിനു കൂടുതലായി ലഭിച്ചിരിക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെ ഐക്യത്തിനു വേണ്ടിയായിരിക്കും തന്റെ തുടർപ്രവർത്തികളെന്നു തെരെഞ്ഞെടുപ്പ് ഫലത്തോട് കോർബിൻ പ്രതികരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.