ഇതിന്റെ ഭാഗമായി ദുബായ് ലാമ്പ് എന്ന് വിളിക്കുന്ന പരിസ്ഥിതി സൗഹൃദ ബള്‍ബുകൾ ദുബായ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഫിലിപ്സ് കമ്പനി ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്.
ദുബായ്: 2021ഓടെ ദുബായിലെ എല്ലാ കെട്ടിടങ്ങളിലും പ്രത്യേക പരിസ്ഥിതി സൗഹൃദ എൽഇഡി ബൾബുകൾ സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ദുബായ് ലാമ്പ് എന്ന് വിളിക്കുന്ന പരിസ്ഥിതി സൗഹൃദ ബള്‍ബുകൾ ദുബായ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഫിലിപ്സ് കമ്പനി ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്.
15 വര്‍ഷത്തെ ആയുസ്സുള്ള ഈ ബൾബുകൾ 1 വാട്ട് വൈദ്യുതി കൊണ്ട് 200 ലൂമന്‍ വെളിച്ചം പ്രദാനം ചെയ്യുന്നവയാണ്. സാധാരണ ബള്‍ബില്‍ ഇത്രയും വെളിച്ചത്തിന് 25 വാട്ട് വൈദ്യുതി ചെലവാകും. അന്താരാഷ്ട്ര ജലവൈദ്യുതി പ്രദര്‍ശനമായ വെര്‍ട്ടക്സിലാണ് നഗരസഭ ഇക്കാര്യം പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി 20 ലക്ഷം ദുബായ് ലാമ്പുകള്‍ നഗരസഭ വൈകാതെ വിതരണം ചെയ്യും. അഞ്ചുവര്‍ഷത്തിനകം നൂറ് ലക്ഷം ബള്‍ബുകളും ഉപഭോക്താക്കളിലെത്തിക്കുവാനാണ് പദ്ധതി. ഇതുവഴി വര്‍ഷം 400 ദശലക്ഷം ദിര്‍ഹമിന്റെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.