
ലണ്ടൺ: മുൻഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ അടച്ച് മാലിന്യകൂമ്പാരത്തിൽ തള്ളിയ കേസിൽ ഇന്ത്യക്കാരനെതിരായ വിചാരണ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയിൽ തുടങ്ങി. 46-കാരി കിരണ്‍ ദൗദിയയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ഭര്‍ത്താവ് 51 കാരന്‍ അശ്വിന്‍ ദൗദിയക്കെതിരെയാണ് വിചാരണ നടക്കുന്നത്.
കിരണ്‍ ദൗദിയയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ അടച്ച് വഴിയരികില്‍ മാലിന്യക്കൂമ്പാരത്തിന് സമീപത്തു നിന്നും കണ്ടെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഭവദിവസം കിരണും, അശ്വിനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അശ്വിന്‍ കിരണിനെ സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി.
വീട് സഹോദരിക്ക് വില്‍ക്കാനുള്ള കിരണിന്റെ നീക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദം. കഴിഞ്ഞ വര്‍ഷം ജനുവരി 17-നായിരുന്നു സംഭവം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.