Currency

ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ദുഃസഹമാണെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻFriday, September 23, 2016 5:52 pm

നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും പ്രകൃതിക്ഷോഭമോ ഭീകരാക്രമണമോ ഉണ്ടായാൽ അവയെ നേരിടുന്ന കാര്യത്തിലും രാജ്യത്തെ പ്രധാന നഗരങ്ങൾ പിന്നിലാണെന്ന് കൺസൾട്ടൻസി സ്ഥാപനമായ അർക്കാഡിസിന്റെ പഠനത്തിൽ പറയുന്നു.

സിഡ്നി: രാജ്യത്തെ നഗരങ്ങളിലെ ജീവിതം പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതാണെന്ന് റിപ്പോർട്ട്. നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും പ്രകൃതിക്ഷോഭമോ ഭീകരാക്രമണമോ ഉണ്ടായാൽ അവയെ നേരിടുന്ന കാര്യത്തിലും രാജ്യത്തെ പ്രധാന നഗരങ്ങൾ പിന്നിലാണെന്ന് കൺസൾട്ടൻസി സ്ഥാപനമായ അർക്കാഡിസിന്റെ പഠനത്തിൽ പറയുന്നു.

ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അവഗണന നൽകാതെ ജനങ്ങളുടെ നിലവിലെ ആവശ്യങ്ങള്‍ സന്തുലിതാവസ്ഥയില്‍ നിറവേറ്റുന്ന വിവിധ നഗരങ്ങളെ സംബന്ധിച്ച പട്ടികയില്‍ സിഡ്‌നിയേക്കാളും താഴ്ന്ന സ്ഥാനമാണ് മെല്‍ബണിനുള്ളത്.  പാര്‍പ്പിട സൗകര്യത്തിന്റെ കാര്യത്തില്‍ സിഡ്‌നിയാണ് ഏറ്റവും മോശം. ഗ്രീന്‍ഹൗസ് വാതകങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള സാധ്യതകള്‍ എന്നിവയെല്ലാം സിഡ്‌നിയെ പട്ടികയില്‍ പിന്‍നിരയിലാക്കുന്നു.

ബ്രിസ്ബണിലെ വെള്ളപ്പൊക്കം മുതല്‍ മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങളില്‍ കത്തിപ്പടരുന്ന കാട്ടുതീ വരെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് പ്രയാസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഭീകരാക്രമണത്തിനുള്ള സാധ്യതകളും വളരെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x