Currency

പ്രവാസി വ്യവസായികള്‍ക്കായി നിക്ഷേപസംഗമം; അടുത്തമാസം നാലിന് യുഎഇയില്‍

സ്വന്തം ലേഖകന്‍Sunday, September 22, 2019 12:56 pm

ദുബായ്: ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ പ്രവാസി വ്യവസായികള്‍ക്കായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. അടുത്തമാസം നാലിന് യുഎഇയിലായിരിക്കും സംഗമം. പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപക സംഗമം.

ഗള്‍ഫ് മേഖലയിലെ പ്രവാസിവ്യവസായികളെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ പ്രവാസിവ്യവസായി കൂട്ടായ്മകളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുക്കപ്പെട്ട പതിനാല് പദ്ധതികള്‍ അടുത്തമാസം നാലിനു നടക്കുന്ന സംഗമത്തില്‍ അവതരിപ്പിക്കും.

അതേസമയം, കേരളത്തില്‍ വ്യവസായത്തിന് അനുകൂല സാഹചര്യമാണുള്ളതെന്നും സംരംഭങ്ങള്‍ തുടങ്ങുന്നതിനു അനുകൂല നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മേഖലയിലെ മുന്നൂറോളം വ്യവസായികള്‍ ഇതിന്റെ ഭാഗമാകും. ഇടത്തരം വ്യവസായികളെക്കൂടി പരിഗണിച്ചായിരിക്കും പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x