
ലണ്ടൺ: ലണ്ടൺ സിറ്റി വിമാനത്താവളത്തിനടുത്തെ തേംസ് നദിക്കരികിൽ രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
ലണ്ടന്‍ സിറ്റിയില്‍ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നു അറിയിച്ചിട്ടുണ്ട്. അതിനിടെ പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് പരിശോധിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇവയിൽ ഒന്നാകാം ഇതെന്നാണു പ്രാഥമിക നിഗമനം. അതേസമയം സംഭവം ആസൂത്രിത നീക്കമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.