Currency

അപ്രതീക്ഷിതമായി മഴ പെയ്തു; ലണ്ടൻ അടക്കം വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി

സ്വന്തം ലേഖകൻFriday, September 16, 2016 5:53 pm

ലണ്ടന്‍, ഹാംപ്ഷയര്‍, ഓക്‌സ്‌ഫോര്‍ഡ് ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ഗ്രേറ്റര്‍ലണ്ടന്‍ എന്നീ പ്രദേശങ്ങളിലാണു മഴയെ തുടർന്ന് വെള്ളം പൊങ്ങിയത്. നേരത്തെ അന്തരീക്ഷ താപനില 30 ഡിഗ്രി വരെ ഉയര്‍ന്നിരുന്നതിനാൽ അപ്രതീക്ഷിതമായിരുന്നു മഴ.

ലണ്ടൻ: അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബ്രിട്ടണിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. ലണ്ടന്‍, ഹാംപ്ഷയര്‍, ഓക്‌സ്‌ഫോര്‍ഡ് ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ഗ്രേറ്റര്‍ലണ്ടന്‍ എന്നീ പ്രദേശങ്ങളിലാണു മഴയെ തുടർന്ന് വെള്ളം പൊങ്ങിയത്. നേരത്തെ അന്തരീക്ഷ താപനില 30 ഡിഗ്രി വരെ ഉയര്‍ന്നിരുന്നതിനാൽ അപ്രതീക്ഷിതമായിരുന്നു മഴ.

മഴയെ തുടർന്ന് പലയിടങ്ങളിലും നിരത്തുകളില്‍ കാറുകള്‍ മുങ്ങുന്ന വിധത്തിൽ വെള്ളമുയര്‍ന്നു. ട്യൂബ് സ്റ്റേഷനുകളില്‍ വെള്ളം കയറി ട്രയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. ലണ്ടനില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. മഴ തുടരുമെന്ന സാധ്യത മുൻ നിർത്തി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം കയറിയതിനാല്‍ വെസ്റ്റ് ലണ്ടനിലെ ട്യൂബ് സ്റ്റേഷനുകള്‍ അടച്ചിട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x