Currency

ഓസ്ട്രേലിയയിൽ ദാരിദ്ര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻThursday, September 15, 2016 7:45 pm

രാജ്യത്തെ ആറിലൊരാൾ സമയത്തിനു ഭക്ഷണം ലഭിക്കാത്ത അവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവ്വേഫലം തെളിയിക്കുന്നു. രണ്ടായിരത്തിലധികം ജീവകാരുണ്യസംഘടനകൾ രാജ്യത്തുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ബ്രിസ്ബൺ: ഓസ്ട്രേലിയയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ രാജ്യത്തെ ആറിലൊരാൾ സമയത്തിനു ഭക്ഷണം ലഭിക്കാത്ത അവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവ്വേഫലം തെളിയിക്കുന്നു. രണ്ടായിരത്തിലധികം ജീവകാരുണ്യസംഘടനകൾ രാജ്യത്തുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സൗത്ത് ബ്രിസ്ബണിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടന ഓരോ മാസവും അന്‍പതോളം കുടംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകൾ ആറരലക്ഷത്തോളം ആളുകൾക്കാണു ഒരോ മാസവും ഭക്ഷണം നൽകുന്നത്. രാജ്യത്ത് അമിതവണ്ണമുഌഅവരുടെയും പൊണ്ണത്തടിയ്ക്ക് ചികിത്സ തേടുന്നവരുടെയും എണ്ണം വർദ്ധിച്ച അതേ കാലയളവിൽ തന്നെയാണ് പട്ടിണിയും വർദ്ധിച്ചിരിക്കുന്നത്.

25 ശതമാനത്തിന്റെ വർദ്ധനവാണു വിവിധ ഫുഡ് ബാങ്കുകളിൽ നിന്നും ആഹാരം തേടുന്ന ആളുകളൂടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. തൊഴിൽരഹിതർ, ഭവനരഹിതർ എന്നിവരുടെ എണ്ണവും സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x