Currency

മിനിമം കൂലി വര്‍ധന; യുഎസിൽ തൊഴിലാളി പ്രതിഷേധം വ്യാപകമാകുന്നു

സ്വന്തം ലേഖകൻWednesday, November 30, 2016 12:22 pm

കുറഞ്ഞ വേതനം 15 ഡോളര്‍ ആക്കുകയെന്ന മുദ്രാവാക്യവുമായി ചിക്കാഗോയിലും ന്യൂയോര്‍ക്ക് സിറ്റിയിലും ലോസ് ആഞ്ചല്‍സിലുമെല്ലാം തൊഴിലാളികൾ തെരുവിലിറങ്ങി. പ്രതിഷേധിച്ച നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിക്കാഗോ: മിനിമം കൂലി വര്‍ധന ആവശ്യവുമായി അമേരിക്കയില്‍ തൊഴിലാളികളുടെ പ്രതിഷേധം വ്യാപകമാകുന്നു. കുറഞ്ഞ വേതനം 15 ഡോളര്‍ ആക്കുകയെന്ന മുദ്രാവാക്യവുമായി ചിക്കാഗോയിലും ന്യൂയോര്‍ക്ക് സിറ്റിയിലും ലോസ് ആഞ്ചല്‍സിലുമെല്ലാം തൊഴിലാളികൾ തെരുവിലിറങ്ങി. പ്രതിഷേധിച്ച നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മിനിമം കൂലി 7.25 ഡോളറില്‍ നിന്ന് ഉയര്‍ത്തി 15 ഡോളറാക്കുകയെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. സര്‍വകലാശാല ജീവനക്കാര്‍ മുതല്‍ ആശുപത്രി, റെസ്റ്റോറന്റ് ജീവനക്കാര്‍ വരെ പ്രതിഷേധവുമായി രംഗത്തുണ്ട്. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേല്‍ക്കും മുമ്പ് വേതനവര്‍ധനവ് നടത്തികിട്ടാനാണ് തൊഴിലാളികളുടെ ശ്രമം. നിലവിലെ വേതനം തന്നെ അധികമാണെന്ന് നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “മിനിമം കൂലി വര്‍ധന; യുഎസിൽ തൊഴിലാളി പ്രതിഷേധം വ്യാപകമാകുന്നു”

  1. Hello to all, the contents present at this
    site are actually awesome for people knowledge, well,
    keep up the good work fellows.

Comments are closed.

Top
x