
ദുബായ്: ഷെയ്ഖ ലുബ്ന ബിന്ത് ഖാലിദ് അല്‍ ഖാസിമിയെ അറബ് മേഖലയിലെ മികവുറ്റ വനിതയായി തിരഞ്ഞെടുത്തു. മധ്യപൂര്‍വദേശത്തെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും ശക്തരായ അറബ് വനിതകളെ തിരഞ്ഞെടുത്ത ഫോബ്സ് പട്ടികയിലാണ് ഷെയ്ഖ ലുബ്ന ഒന്നാം സ്ഥാനത്തെത്തിയത്. യുഎഇ സഹിഷ്ണുതാകാര്യ സഹമന്ത്രിയാണ് ഷെയ്ഖ.
പട്ടികയില്‍ ഈജിപ്തിലെ മന്ത്രിമാരായ സഹര്‍ നസര്‍, ഗാദ വാലി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2017ലെ ഏറ്റവും ശക്തരായ അറബ് വനിതകളുടെ പട്ടികയില്‍ യുഎഇക്കാണ് ആധിപത്യം. പട്ടികയില്‍ 18 പേരാണ് യുഎഇല്‍ നിന്ന് ഇടംപിടിച്ചിട്ടുള്ളത്. 16 വനിതകളുമായി ഈജിപ്ത് രണ്ടാം സ്ഥാനവും 12 വനിതകളുമായി ലബനന് മൂന്നാം സ്ഥാനവും നേടി.
കുവൈത്ത് 10, സൗദി 9 എന്നിങ്ങനെയും. അറബ് വ്യവസായ മേഖലയിലെ ശക്തരായ നൂറു വനിതകളുടെ പട്ടികയില്‍ സൗദിയിലെ ഒലയാന്‍ ഫിനാന്‍സ് ഗ്രൂപ്പ് സിഇഒ: ലുബ്ന അല്‍ ഒലയാനാണ് ഒന്നാമത്. ഈജിപ്ത് സെന്‍ട്രല്‍ ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ലുബ്ന ഹിലാലാണ് രണ്ടാം സ്ഥാനത്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.