Currency

ദുബായില്‍ ലുലുവിന്റെ പുതിയ മാള്‍ വരുന്നു

സ്വന്തം ലേഖകന്‍Thursday, April 20, 2017 12:05 pm

ദുബായ്: ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാളിന് ദുബായില്‍ തറക്കല്ലിട്ടു. ഒരു ബില്യന്‍ ദിര്‍ഹം (2000 കോടി രൂപ) മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ലുലുവിന്റെ പുതിയ മാള്‍ സിലിക്കണ്‍ ഒയാസിസില്‍ ആണ് പ്രവര്‍ത്തനഗ ആരംഭിക്കുന്നത്. 23 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ പണിയുന്നത്. ഇൗ വാണിജ്യ വിനോദ കേന്ദ്രം ദുബായിയുടെ പ്രധാന കേന്ദ്രമായി മാറും. യു.എ.ഇ. സിവില്‍ ഏവിയേഷന്റെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും ചെയര്‍മാനായ ശൈഖ് അഹമദ് ബിന്‍ സയീദ് അല്‍ മക്തൂമാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

2020 ആദ്യ പാദത്തില്‍ തന്നെ മാള്‍ പ്രവര്‍ത്തന സജ്ജമാകും. 2020 ഒക്ടോബറിലാണ് എക്‌സ്‌പോ തുടങ്ങുന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുമായിരിക്കും പുതിയ മാളിന്റെ പ്രധാന ആകര്‍ഷണം. മുന്നൂറിലേറെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, 70,000 ചതുരശ്ര അടിയില്‍ വിനോദ കേന്ദ്രങ്ങള്‍, 12 സിനിമാ സ്‌ക്രീനുകള്‍, അമ്പതിലേറെ ഭക്ഷണശാലകള്‍ എന്നിവയും മാളിലുണ്ടാകും. മൂവായിരം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സംവിധാനവും ഉണ്ടാകും. സൗരോര്‍ജം ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലായിരിക്കും നിര്‍മാണം.

ദുബായിയുടെ ഏറ്റവും മികച്ച ഷോപ്പിങ് കേന്ദ്രമാക്കി സിലിക്കണ്‍ മാളിനെ മാറ്റിയെടുക്കാന്‍ ലുലു ഗ്രൂപ്പ് എല്ലാ ശ്രമവും നടത്തുമെന്ന് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x