Currency

ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

സ്വന്തം ലേഖകൻSaturday, September 3, 2016 12:02 pm

ന്യൂ സൗത്ത് വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ മധ്യ പടിഞ്ഞാറൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഫോർബ്സ്, കനോവിന്ദ്ര പട്ടണങ്ങളിൽ ശക്തമായ പ്രകൃതിക്ഷോഭം ഉണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്.

ബെലുബുല നദിയിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. ബ്ലൂ മൗന്റയ്ൻസിലെ മൗൻണ്ട് ബൊയ്സിൽ മണിക്കൂറിൽ 102 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശിയതായും റിപ്പോർട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സേവനം ലഭ്യമാക്കാൻ സംസ്ഥാന അടിയന്തര സുരക്ഷാ വിഭാഗത്തിനു ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്നും കനത്ത മഴയും കാറ്റും ഉണ്ടാകുമ്പോൾ ജനൽ, വാതിൽ എന്നിവയ്ക്കരികിൽ ചെന്നു നിൽക്കരുതെന്നും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്രുതിബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x