
ജിദ്ദ: ജിദ്ദ വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. തളര്‍ന്നുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തറയിട്ടാല്‍ സ്വദേശി രയരോത്ത് അബ്ദുല്‍ അസീസ് (61) ആണ് മരിച്ചത്. നാട്ടിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ അബ്ദുല്‍ അസീസ് ബോഡിങ് പാസ് എടുത്തതിനുശേഷം തളര്‍ന്നുവീഴുകയായിരുന്നു.
തുടര്‍ന്ന് ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിദ്ദയില്‍ കബറടക്കി. ഭാര്യ: ആന്തുക്കാടന്‍ സലീന. മക്കള്‍: മുഹമ്മദ് സിയാന്‍, മുഹമ്മദ് ഫൈസാന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.