
ദുബായ്: മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി വിട്ടയച്ചു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് മലയാളി ഡോക്ടറെ വിട്ടയച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്‍പത്താറുകാരനായ ക്ലിനിക് ഉടമ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു മാനേജരായ വനിതാ ഡോക്ടറുടെ പരാതി.
ദുബായ് പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കീഴ്‌ക്കോടതി ക്ലിനിക് ഉടമയെ വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നു കാണിച്ച് വനിതാ ഡോക്ടര്‍ മുന്‍പ് തൊഴില്‍ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു കിട്ടിയിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.