Currency

കാൻബറ കാർ റാലിയിൽ മലയാളി ഡ്രൈവർ ജേതാവ്

സ്വന്തം ലേഖകൻThursday, June 15, 2017 1:51 pm

ഏഷ്യാ പസഫിക് കാർ റാലിയുടെ കാൻബറ റൗണ്ടിൽ മലയാളിയായ പി ജി അഭിലാഷ് ജേതാവായി.

ഏഷ്യാ പസഫിക് കാർ റാലിയുടെ കാൻബറ റൗണ്ടിൽ മലയാളിയായ ഡ്രൈവർ ജേതാവായി. കഴിഞ്ഞ മാസം അവസാനം നടന്ന കാൻബറ റാലിയിൽ, പ്രൊഡക്ഷൻ കാർ വിഭാഗത്തിലാണ് പി ജി അഭിലാഷ് ജേതാവായത്.

ഏഷ്യാ പസഫിക് കാർ റാലിയിൽ പങ്കെടുക്കുന്ന ആദ്യ മലയാളി കൂടിയാണ് പി ജി അഭിലാഷ്. 2016ലെ ഇന്ത്യന്‍ റാലി ചാമ്പ്യന്‍പട്ട ജേതാവ് കൂടിയാണ് ഇദ്ദേഹം. തൃശൂര്‍ അരണാട്ടുകര പള്ളത്തുവീട്ടില്‍ പരേതനായ പി കെ ഗണേഷിന്റെയും സരളയുടെയും മകനാണ്. ഭാര്യ: ധന്യ. മക്കള്‍: അഭിലാഷ്, ആഭ. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x