
ബ്രിസ്ബേൺ: ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റ നിരക്ക് കുറഞ്ഞു വരുന്നു. 2016ൽ 2478 മലയാളികളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കണക്കുകൾ പ്രകാരം 2012ലാണ് ഏറ്റവുമധികം മലയാളികൾ ഓസ്ട്രേലിയയിലേക്ക് എത്തിയത്. 5036 പേർ. ആ വർഷത്തെ ആകെ ഓസ്ട്രേലിയൻ കുടിയേറ്റത്തിൻറെ 2.2 ശതമാനവും മലയാളികൾ ആയിരുന്നു. എന്നാൽ പിന്നീട് മലയളി കുടിയേറ്റം കുറഞ്ഞുവന്നു.
2015ൽ 3632 മലയാളികളും 2014ൽ 3591 പേരും 2013ൽ 4214 പേരുമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. 2009-2012 കാലഘട്ടത്തിൽ രണ്ടു ശതമാനത്തിലും മുകളിലായിരുന്നു മൊത്തം കുടിയേറ്റക്കാരിലെ മലയാളികൾ. എന്നാൽ ഇപ്പോൾ അത് 1.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2016ലെ സെൻസസ് റിപ്പോർട്ട് വിശകലനം ചെയ്തതിൽ നിന്നാണ് ഈ കണക്കുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.