ബെംഗളുരു കേന്ദ്രമാക്കി കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട മലയാളി പിടിയിൽ.
ബെംഗളുരു/ഇടുക്കി: ബെംഗളുരു കേന്ദ്രമാക്കി കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട മലയാളി പിടിയിൽ. പുറ്റടികടിയന്‍കുന്നില്‍ കെ.കെ രവീന്ദ്രനെ കട്ടപ്പന പോലീസ് ഇടുക്കിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 4000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് മലയാളികളും ഒരു കോയംബത്തൂർ സ്വദേശിയും കൂടി സംഘത്തിലുണ്ടെന്നാണു സൂചന. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പികെ സുനില്‍ കുമാര്‍(38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ്, കോയമ്പത്തൂര്‍ സ്വദേശി നിധീഷ് എന്നിവരെയാണു പോലീസ് തേടുന്നത്.
ബംഗളൂരില്‍ വയറിങ് ജോലിയ്ക്ക് എന്ന വ്യാജേന ചെല്ലുന്ന ഇവർ ഒരു കോടി രൂപയ്ക്ക് മൂന്ന് കോടി എന്ന കണക്കിലാണ് നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ബംഗളൂരുവിലെ സങ്കേതത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ അച്ചടിയ്ക്ക് ഉപയോഗിക്കുന്ന പേപ്പറുകള്‍ ഉള്‍പ്പെടെ 20 ഓളം സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസമായി ഇവര്‍ ഈ കേന്ദ്രത്തില്‍ അച്ചടി നടത്തി വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.