ദുബായ്: ജുമൈറ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്. അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റാസാഫ ഗ്രോസറിയില്‍ ജീവനക്കാരനായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച പുലർച്ചെ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങിതാണ നൗഷാദിനെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്കെത്തിച്ച് ആംബുലസിൽ അല്‍ ബര്‍ഷയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വർഷമായി ദുബായിൽ തൊഴിൽ ചെയ്യുന്ന നൗഷാദിന് നാട്ടിൽ മാതാവും പിതാവും മൂന്ന് സഹോദരങ്ങളുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.