ദന്ത ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസിൻറ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപമുള്ള സ്‌ട്രീറ്റിൽ നിന്നും കണ്ടെത്തിയത്.
അഡ്ലെയ്ഡ്: മെൽബണിലെ റോവില്ലയിൽ മലയാളി ഡോക്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസിൻറ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപമുള്ള സ്‌ട്രീറ്റിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ ബുധനാഴ്ച മുതൽ കാണാതായിരുന്നു.
പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഫോൺ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണു വീടിനു സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ ടിനു തോമസ്, തിരുവല്ല സ്വദേശി തോമസ് ജോർജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.