
റിയാദ്: സൗദിയില്‍ മലയാളി നഴ്സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. സൗദി സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായിരുന്ന എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസീം പ്രവിശ്യയില്‍ ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്.
തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.