
മെൽബൺ: മെൽബണിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ലയിറ്റനിൽ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയായിരുന്നു.
നേഴ്സായ ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോൾ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരുണിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തിൽ പോലീസെത്തി തുടർനടപടികൾ നടത്തി മൃതദേഹം പോസ്റ്റ് പോർട്ടത്തിനായി കൊണ്ടുപോയി.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.